തൂവ്വൂർ കിണർ ചരിത്രസ്മാരകമാക്കണം; ബി ഗോപാലകൃഷ്ണൻ

August 28, 2021
476
Views

മാപ്പിള ലഹള കാലത്ത് നിരപരാധികളായ ഹിന്ദുക്കളുടെ കബന്ധങ്ങൾ കൊണ്ട് നിറഞ്ഞ തുവ്വൂർ കിണർ ചരിത്ര സ്മാരകമാക്കണം എന്ന് ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണൻ.

അറിഞ്ഞോ അറിയാതെയോ മത വെറിയൻമാരായ ചിലർ ചെയ്ത അപരാധമാണ് മാപ്പിളലഹളയിലെ മതപരിവർത്തനവും കൂട്ട കൊലപാതകവുമെന്നും പറയുന്ന മുസ്ലിം ലീഗിന് നടന്ന് പോയ തെറ്റിന് ഹിന്ദുക്കളോട് മാപ്പ് പറഞ്ഞ് തൂവ്വൂർ കിണർ നിന്ന സ്ഥലത്ത് ഹിന്ദു സ്മാരകം പണിയാൻ മതേതരത്വം ഉദ്ഘോഷിക്കുന്ന ലീഗ് തയ്യാറാണോ എന്ന് വ്യക്തമാക്കണം.

ആദ്യ KPCC പ്രസിഡന്റ്കെ . മാധവൻ നായർ നേരിട്ട് കണ്ട് ശവശരീരങ്ങൾ തൂവ്വൂർ കിണറ്റിൽ എണ്ണിയതാണെന്നും ചെമ്പ്രശ്ശേരി തങ്ങളുടെ നേതൃത്വത്തിൽ നടന്ന മാർഷ്യൽ ലോ വിധിപ്രകാരമാണ് ഈ ക്രൂരത നടന്നതെന്നും മലബാർ കലാപം എന്ന പുസ്തകത്തിൽ പറയുന്നു. ഇത് ഇന്ന് വരെ ആരും നിഷേധിച്ചിട്ടില്ലാത്ത സ്ഥിതിക്ക് അഭിപ്രായവ്യത്യാസവുമില്ല. ആ നിലക്ക് വാരിയൻ കുന്നന് സ്മാരകം പണിയുന്നതിന് മുൻപ് തുവ്വൂർ കിണറിലെ ക്രൂരതക്കല്ലേ സ്മാരകം പണിയേണ്ടത് ? മുസ്ലിം ലീഗ് നേതൃത്വം ഇതിന് മുൻകൈയ്യെടുക്കണം. ഹിന്ദു മുസ്ളിം മൈത്രിയും മതേതരത്വവും ലീഗിന് ലക്ഷ്യമാണങ്കിൽ ആദ്യം ചെയ്യണ്ടത് ഇതാണ്. ]

പാണക്കാട് തങ്ങൾ മുൻകൈ എടുത്ത് മലപ്പുറത്തെ ചില മത വെറിയന്മാർ മുൻപ് നടത്തിയ ഈ ക്രൂരതയുടെ വേദന മനസ്സിലാക്കി പ്രായശ്ചിത്തം ചെയ്യാൻ ലീഗ് നേതൃത്വം തയ്യാറാകണം.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *