കാര്‍ പിറകോട്ടെടുത്ത് എ ഐ ക്യാമറ ഇടിച്ചുതകര്‍ത്ത യുവാവ് പിടിയില്‍

June 11, 2023
27
Views

വടക്കഞ്ചേരി റോഡിലെ ആയക്കാട്ട് റോഡ് ക്യാമറ ഇടിച്ചു തെറിപ്പിച്ച സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി.

പാലക്കാട്: വടക്കഞ്ചേരി റോഡിലെ ആയക്കാട്ട് റോഡ് ക്യാമറ ഇടിച്ചു തെറിപ്പിച്ച സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി.

പാലക്കാട് പുതുക്കോട് മൈത്താക്കല്‍ വീട്ടില്‍ മുഹമ്മദി(22)യാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം രണ്ടു പേര്‍ കൂടി ഉണ്ടായിരുന്നുവെന്നണ് പോലീസിന് ലഭിച്ച വിവരം. ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വാഹനവും കസ്റ്റഡിയിലെടുത്തേക്കും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *