ജപ്പാനിലെ കടലില്‍ വിമാനം തകര്‍ന്നു വീണു; വിമാനത്തിലുണ്ടായിരുന്നത് എട്ട് പേര്‍

November 29, 2023
9
Views

അമേരിക്കൻ സൈനിക വിമാനം ജപ്പാനിലെ കടലില്‍ തകര്‍ന്നു വീണു.

ടോക്കിയോ: അമേരിക്കൻ സൈനിക വിമാനം ജപ്പാനിലെ കടലില്‍ തകര്‍ന്നു വീണു. എട്ടുപേരുമായാണ് യകുഷിമ ദ്വീപിന് സമീപത്തെ സമുദ്രത്തില്‍ വിമാനം തകര്‍ന്നു വീണതെന്ന് ജപ്പാൻ തീരസംരക്ഷണ സേന അറിയിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 2.47ഓടെയാണ് അപകടം സംഭവിച്ചത്.

സമുദ്രത്തില്‍ വീണ വിമാനത്തിന്റെ ഇടത് വശത്ത് തീ പടര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്തില്‍ ഉണ്ടായിരുന്നവരെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ജപ്പാനിലെ യുഎസ് സേനയുടെ വക്താവ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *