സഹോദരപുത്രന്റെ വെട്ടേറ്റ വയോധികന്‍ മരിച്ചു

August 1, 2023
46
Views

സഹോദരപുത്രന്റെ വെട്ടേറ്റു ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു.

അടിമാലി: സഹോദരപുത്രന്റെ വെട്ടേറ്റു ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. കൊന്നത്തടി ഇഞ്ചത്തൊട്ടി മലേപ്പറമ്ബില്‍ മാത്യു ഔസേപ്പാണ്‌ (88) കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്‌.

സഹോദരന്‍ ജോയിയുടെ മകന്‍ ഷൈജു(45)വാണ്‌ മാത്യു ഔസേപ്പിനെ ആക്രമിച്ചത്‌. വെള്ളിയാഴ്‌ച ഉച്ചയ്‌ക്കായിരുന്നു സംഭവം.
വാക്കത്തിയുമായി വീട്ടില്‍ അതിക്രമിച്ചു കയറിയ ഷൈജു മാത്യുവിനെ വെട്ടുകയായിരുന്നു. മാത്യുവിന്റെ മുതുകത്ത്‌ മൂന്നു വെട്ടേറ്റു. ആക്രമണത്തില്‍ ചെവി അറ്റുതൂങ്ങുകയും ചെയ്‌തിരുന്നു. പുരയിടത്തില്‍ മോഷണം പതിവായതോടെ വെള്ളത്തൂവല്‍ പോലീസ്‌ സ്‌റ്റേഷനില്‍ മാത്യു പരാതി നല്‍കിയിരുന്നു. ഈ വിഷയത്തില്‍ ഷൈജുവുമായി പിതാവ്‌ ജോയി സംസാരിച്ചതിനെത്തുടര്‍ന്നുണ്ടായ തെറ്റിദ്ധാരണയാണ്‌ ആക്രമണത്തിനു പിന്നിലെന്ന്‌ പോലീസ്‌ പറഞ്ഞു. സംഭവദിവസംതന്നെ ഷൈജുവിനെ കസ്‌റ്റഡിയിലെടുത്തിരുന്നു.
തുടര്‍ന്ന്‌ റിമാന്‍ഡിലായ ഇയാള്‍ ദേവികുളം സബ്‌ ജയിലിലാണ്‌. മാത്യു ഔസേപ്പ്‌ മരിച്ചതോടെ ഷൈജുവിനെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്‌. മാത്യുവിന്റെ ഭാര്യ: പെണ്ണമ്മ. മക്കള്‍: സോയി, ഡോമിനിക്ക്‌, സിനി, സിജി. മരുമക്കള്‍: പ്രിന്‍സി, ബാബു, ജോബി. പോസ്‌റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *