മിന്നല്‍ പ്രളയം: സിക്കിമില്‍ മരണം 53 ആയി

October 8, 2023
33
Views

സിക്കിമില്‍ മിന്നല്‍ പ്രളയത്തെ തുടര്‍ന്നുള്ള മരണം 53 ആയി.

ഗ്യാങ്ടോക്ക്> സിക്കിമില്‍ മിന്നല്‍ പ്രളയത്തെ തുടര്‍ന്നുള്ള മരണം 53 ആയി. മരിച്ചവരില്‍ ഏഴ് സൈനികരും ഉള്‍പ്പെടുന്നു.

ടീസ്ത നദീതീരത്ത് 27 മൃതദേഹങ്ങള്‍കൂടി കണ്ടെത്തി. നൂറ്റി നാല്‍പ്പതിലധികം പേരെ കാണാതായിട്ടുണ്ട്. ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 1200 വീടിന് കേടുപാട് സംഭവിച്ചു.

റോഡുകളും പാലങ്ങളും ഒലിച്ചു പോയതോടെ ഗതാഗതം തടസ്സപ്പെട്ടു. മൂവായിരത്തോളം സഞ്ചാരികള്‍ ഇപ്പോഴും ദുരന്തബാധിത പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. സംസ്ഥാനത്ത് 22 ദുരിതാശ്വാസ ക്യാമ്ബ് നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *