ചര്‍ച്ചകള്‍ പൂര്‍ത്തിയായി, മെസി പിഎസ്ജിയിലേക്ക്; പ്രഖ്യാപനം ഉടന്‍

August 11, 2021
220
Views

പാരീസ്: ബാഴ്‌സലോണ വിട്ട അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്ക്. മെസിയും പിഎസ്ജിയും തമ്മില്‍ കരാര്‍ സംബന്ധിച്ച്‌ ധാരണയിലെത്തിയതായി സ്പാനിഷ് പത്രമായ എല്‍ ക്വിപ്പെ റിപ്പോര്‍ട്ട് ചെയ്തു. മെസിയുമായി കരാറിലെത്തിയ കാര്യം പിഎസ്ജി ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിക്കുമെന്നും എല്‍ ക്വിപ്പെ റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് വര്‍ഷത്തെ കരാറാണ് മെസിയ്ക്ക് മുന്നില്‍ പിഎസ്ജി വാഗ്ദാനം ചെയ്തിരിക്കുന്നത്. മെസിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫ്രഞ്ച് ക്ലബ് പിഎസ്ജി അധികൃതര്‍. ആഴ്ചയില്‍ 7,69,230 യൂറോ (ഏഴു കോടിയോളം രൂപ) ആയിരിക്കും മെസിയുടെ പ്രതിഫലം. അങ്ങനെയായാല്‍ പ്രതിവര്‍ഷം 40 മില്യണ്‍ യൂറോ (350 കോടിയോളം രൂപ) മെസിക്ക് ലഭിക്കും.

ഒരു ദിവസം മെസിയുടെ പ്രതിഫലം 109,890 യൂറോയാണ് (96 ലക്ഷത്തോളം രൂപ). മണിക്കൂറിന് 4579 യൂറോയും (നാല് ലക്ഷത്തോളം രൂപയും) മിനിട്ടിന് 76 യൂറോയും (6,634 രൂപ) പിഎസ്ജി മെസിക്ക് നല്‍കും. വിവിധ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയുള്ള ബോണസുകളും കരാര്‍ ഒപ്പിടുന്ന സമയത്ത് നല്‍കുന്ന തുകയും ഉള്‍പ്പെടുത്താതെയുള്ള കണക്കാണിത്.

Article Categories:
World

Leave a Reply

Your email address will not be published. Required fields are marked *