അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതിയെ ആലുവയില്‍ തെളിവെടുപ്പിനെത്തിച്ചു

August 6, 2023
31
Views

ആലുവയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അസ്ഫാക്ക് ആലത്തെ ആലുവയില്‍ തെളിവെടുപ്പിനെത്തിച്ചു

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അസ്ഫാക്ക് ആലത്തെ ആലുവയില്‍ തെളിവെടുപ്പിനെത്തിച്ചു.ആലുവ മാര്‍ക്കറ്റില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്താണ് തെളിവെടുപ്പ്.

കുറ്റകൃത്യം നടത്തിയതെങ്ങനെയാണെന്ന് പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും താന്‍ മാത്രമാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ പറഞ്ഞു.പെണ്‍കുട്ടിയെ ഇവിടേയ്ക്ക് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളടക്കം പോലീസ നേരത്തേ ശേഖരിച്ചിരുന്നു. തിങ്കളാഴ്ച ഡമ്മി പരീക്ഷണം നടത്തുമെന്നാണ് വിവരം.ആലുവയിലെ മാര്‍ക്കറ്റിലെ തെളിവെടുപ്പിന് ശേഷം പ്രതിയെ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ വീട്ടില്‍, ഇതിനു സമീപത്തായി പ്രതി താമസിച്ചിരുന്ന മുറിയിലും തെളിവെടുപ്പിനായി എത്തിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *