നിമിഷ തമ്ബി കൊലക്കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ

January 11, 2024
35
Views

കൊച്ചി: വാഴക്കുളത്ത് ബിരുദ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ.

മുര്‍ഷിദാബാദ് സ്വദേശി ബിജു മൊല്ലയെയാണ് കോടതി ശിക്ഷിച്ചത്. 2018 ജൂലൈ 30 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തടിയിട്ടപറമ്ബ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അമ്ബുനാട് അന്തിനാട് നിമിഷ തമ്ബിയെയാണ് മോഷണശ്രമത്തിനിടയില്‍ പ്രതി കഴുത്തറത്ത് കൊലപ്പെടുത്തിയത്.

വല്യമ്മയുടെ മാല പൊട്ടിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രതി നിമിഷാ തമ്ബിയെ കൊലപ്പെടുത്തിയത്. നിമിഷയെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച വല്യച്ഛന്‍ ഏലിയാസിനെയും കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. മാറമ്ബിള്ളി എം.ഇ.എസ് കോളേജ് ബി.ബി.എ വിദ്യാര്‍ത്ഥിനിയായിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, ആയുധം ഉപയോഗിച്ച്‌ കവര്‍ച്ച, അതിക്രമിച്ച്‌ കയറല്‍ തുടങ്ങിയവയാണ് പ്രധാന കുറ്റങ്ങള്‍.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *