കൃത്യ സമയം പാലിച്ചില്ലെങ്കില്‍ ശമ്ബളം പോകും; സര്‍വകലാശാലകളിലും കോളജുകളിലും ഓഗസ്റ്റ് ഒന്ന് മുതല്‍ പഞ്ചിങ് നിര്‍ബന്ധം

July 18, 2023
29
Views

സര്‍വകലാശാലകളിലും സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലും പഞ്ചിങ് നിര്‍ബന്ധമാക്കുന്നു.

തിരുവനന്തപുരം: സര്‍വകലാശാലകളിലും സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലും പഞ്ചിങ് നിര്‍ബന്ധമാക്കുന്നു. ഓഗസ്റ്റ് ഒന്ന് മുതലാണ് പഞ്ചിങ് നിര്‍ബന്ധമാക്കുന്നത്.

ഹാജര്‍ ശമ്ബളവുമായി ബന്ധിപ്പിക്കും. അനധികൃതമായി ഹാജരാകാത്തവര്‍ക്കും ജോലി സമയം കൃത്യമായി പാലിക്കാത്തവര്‍ക്കും ഓഗസ്റ്റ് ഒന്ന് മുതല്‍ ശമ്ബളം ലഭിക്കാതെ പോകും.

ക്യാമ്ബസുകളില്‍ അധ്യാപകരുടെ സാന്നിധ്യം ആറ് മണിക്കൂര്‍ വേണമെന്നു യുജിസി വ്യവസ്ഥയുണ്ട്. സ്പാര്‍ക്കും പഞ്ചിങും സംയോജിപ്പിച്ചാണ് വ്യവസ്ഥ നടപ്പാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉച്ച ഭക്ഷണ ഇടവേള കൂടി ഉള്‍പ്പെടുത്തിയാണ് കോളജ് അധ്യാപകരുടെ ജോലി സമയം ഏഴ് മണിക്കൂറായി നിശ്ചയിച്ചത്.

അധ്യാപകര്‍ ദിവസം ആറ് മണിക്കൂര്‍ കോളജില്‍ ഹാജരുണ്ടാവണം. ഒരു മണിക്കൂര്‍ ഉച്ചഭക്ഷണ ഇടവേള. പ്രാദേശിക സാഹചര്യമനുസരിച്ച്‌, രാവിലെ ഒമ്ബത് മുതല്‍ വൈകീട്ട് നാല് വരെ, ഒമ്ബതര മുതല്‍ നാലര വരെ, പത്ത് മുതല്‍ അഞ്ച് വരെ എന്നീ സമയക്രമം പാലിക്കാം. സമയക്രമം അതതു സര്‍വകലാശാലയെ അറിയിക്കണം. പഞ്ചിങ്ങിലെ സമയക്കുറവ് കാഷ്വല്‍ ലീവായി കണക്കാക്കും. ഇവയാണ് നിര്‍ദ്ദേശങ്ങള്‍.

പഞ്ചിങ് കര്‍ശനമല്ലാത്തതിനാല്‍ ഈ തൊഴില്‍ സമയം നിരീക്ഷിക്കാൻ സംവിധാനങ്ങളുണ്ടായിരുന്നില്ല. കോളജ് പാഠ്യ പദ്ധതി നാല് വര്‍ഷ ബിരുദത്തിലേക്കു മാറുന്നതോടെ ക്യാമ്ബസില്‍ നിശ്ചിത സമയം അധ്യാപകര്‍ ഉണ്ടാകണമെന്ന നിയമം കര്‍ശനമാകും. ഉന്നത വിദ്യാഭ്യാസ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കുന്ന കെ റീപ് (കേരള റിസോഴ്സ് ഫോര്‍ എജ്യുക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിങ്) എന്ന ഇ ഗവേണൻസ് സംവിധാനം നടപ്പിലാകുന്നതോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം പഞ്ചിങ് നിര്‍ബന്ധമാകുകയും ചെയ്യും.

ജൂണ്‍ ഒന്ന് മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പഞ്ചിങ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ആ ഘട്ടത്തില്‍ സര്‍വകലാശാലകളും കോളജുകളും അതിലുള്‍പ്പെട്ടിരുന്നില്ല. സര്‍ക്കാര്‍ കോളജുകളില്‍ നേരത്തെ തന്നെ പഞ്ചിങ് മെഷീനുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഉപയോഗിച്ചിരുന്നില്ല. എയ്ഡഡ് കോളജുകളില്‍ ഭൂരിഭാഗവും യന്ത്രം പോലും സ്ഥാപിച്ചിരുന്നില്ല.

സര്‍ക്കാരിന്റെ ശമ്ബള വിതരണ സോഫ്റ്റ്‌വേറായ സ്പാര്‍ക്കില്‍ കോളജ്- സര്‍വകലാശാലാ അധ്യാപകരുടെയും ജീവനക്കാരുടെയും സേവന വിവരങ്ങളെല്ലാമുണ്ട്. പക്ഷെ, ഹാജരും അവധിയും സ്പാര്‍ക്കുമായി ബന്ധിപ്പിച്ചിട്ടില്ല. ഇതിനായി ഉടൻ നടപടിയെടുക്കണമെന്നു സര്‍വകലാശാലാ രജിസ്ട്രാര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *