ഉത്തരേന്ത്യയിലെ മഴ തുടക്കം മാത്രം: പല രാജ്യങ്ങളും വെള്ളത്തിലാവും, വെളിപ്പെടുത്തി ശാസ്ത്രജ്ഞര്‍

July 12, 2023
20
Views

രാജ്യം അതിശക്തമായ മഴയെ തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് പല ഭാഗങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്.

ന്യൂഡല്‍ഹി: രാജ്യം അതിശക്തമായ മഴയെ തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് പല ഭാഗങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്.

അതിശക്തമായ ലഭിക്കുന്ന ഈ അപൂര്‍വ മഴ പക്ഷേ ഒരു തുടക്കം മാത്രമാണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഹിമാചലിലെ ഈ മഴയ്ക്ക് കാരണം രണ്ട് കാലാവാസ്ഥാ കാര്യങ്ങളാണ്. പക്ഷേ ഇത് ഹിമാചലില്‍ മാത്രം സംഭവിക്കുന്ന കാര്യമല്ലെന്നും അവര്‍ ഓര്‍മപ്പെടുത്തുന്നു.

നിരവധി രാജ്യങ്ങള്‍ അടുത്തിടെ മഴയില്‍ ദുരിതം അനുഭവിച്ച കാര്യം ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. ജപ്പാനില്‍ നിര്‍ത്താതെ പെയ്ത മഴ വെള്ളപ്പൊക്കത്തിനും, മണ്ണിടിച്ചിലിനും, വഴിയൊരുക്കിയിരുന്നു. രരണ്ട് പേര്‍ മരിക്കുകയും, ആറ് പേരെ കാണാതാവുകയും ചെയ്തിരുന്നു.അതേസമയം യുഎസ്സിലെ ന്യൂയോര്‍ക്കിലുള്ള ഹഡ്‌സന്‍ വാലിയിലും, വെര്‍മോണ്ടിലും മഴയെ തുടര്‍ന്ന് പ്രളയസമാനമായിരുന്നു സാഹചര്യം. 2011ലെ ഐറീന് ചുഴലിക്കാറ്റിന് ശേഷം കണ്ട ഏറ്റവും വലിയ ദുരന്തത്തിനാണ് ഇവിടം സാക്ഷ്യം വഹിച്ചത്.

ചൈനയിലെ പല മേഖലകളില്‍ ഉണ്ടായ പ്രളയത്തില്‍ ആയിരക്കണക്കിന് പേരാണ് വീടുകള്‍ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്ബിലേക്ക് മാറിയത്. തുര്‍ക്കിയിലും, കരിങ്കടല്‍ തീരത്തും അതുപോലെ കനത്ത മഴയെ തുടര്‍ന്ന് ദുരിതമുണ്ടായിരുന്നു. ഇതൊന്നും സാധാരണ സംഭവങ്ങളല്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കൂടുതല്‍ ചൂടുള്ള അന്തരീക്ഷത്തില്‍ പേമാരി രൂപപ്പെടുന്നതിന്റെ ഫലമാണ് ഈ വെള്ളപ്പൊക്കം എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കൂടുതല്‍ ദീര്‍ഘകമായ കാലയളവില്‍ കനത്ത മഴയുണ്ടാവുമെന്നാണ് മുന്നറിയിപ്പ്.

ചൂടേറിയ അന്തരീക്ഷം, കൂടുതല്‍ ഈര്‍പ്പത്തെ നിലനിര്‍ത്തും. ഇത് പ്രതീക്ഷിച്ചതിലും കൂടുതല്‍ മഴ പെയ്യാന്‍ ഇടയാക്കും. അതും സര്‍വത്ര നാശം വിതയ്ക്കുന്ന രീതിയിലായിരിക്കും മഴ പെയ്യുക. എന്തുകൊണ്ടാണ് അന്തരീക്ഷം ചൂടുപിടിക്കുന്നത് എന്നതിനും ശാസ്ത്രജ്ഞര്‍ ഉത്തരം നല്‍കുന്നുണ്ട്. മലിനീകരണം കാര്യമാണ് ഇത്തരമൊരു പ്രശ്‌നമുണ്ടാവുന്നത്. കാര്‍ബണ്‍ ഡയോക്‌സൈഡും, മീഥെയ്‌നും, അന്തരീക്ഷത്തെ മലിനീകരിക്കുന്നതില്‍ മുന്നിലാണ്. ഈ ചൂട് ഭൂമിയില്‍ നിന്ന് ബഹിരാകാശത്തേക്ക് റേഡിയേറ്റ് ചെയ്ത് മാറി പോകും. അവര്‍ അതിനെ പിടിച്ച്‌ നിര്‍ത്തും. താപനില 40 ഡിഗ്രിക്ക് മുകളിലേക്ക് നിരവധി തവണ വരാമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

2100 ആവുമ്ബോഴേക്ക് വേനല്‍ നീണ്ടുനില്‍ക്കുന്നതായി മാറുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. അതിശക്തമായ കൊടുങ്കാറ്റ്, തുടര്‍ച്ചയായ മഴയ്ക്ക് കാരണമായി പറയാനാവില്ല. പക്ഷേ ഈ കൊടുങ്കാറ്റുകള്‍ കൂടുതല്‍ ചൂടും, നനവും കൂടി ചേര്‍ന്ന അന്തരീക്ഷത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഒരു ബലൂണ്‍ വീര്‍പ്പിക്കുന്നത് പോലെയാണ് കാര്യങ്ങള്‍. എത്രത്തോളം വീര്‍പ്പിക്കുന്നുവോ, അത്രത്തോളം അത് വലുതാവും. കൂടുതല്‍ ഈര്‍പ്പം അന്തരീക്ഷത്തിനുണ്ടാവും. അത് നിര്‍ത്താതെ പെയ്യുന്ന മഴയ്ക്ക് കാരണമാകുമെന്നും ദേശീയ വെതര്‍ സര്‍വീസിലെ ശാസ്ത്രജ്ഞന്‍ റോഡ്‌നി വിന്‍ ചോദിക്കുന്നു. 2022ല്‍ പാകിസ്താന്‍ കനത്ത വെള്ളപ്പൊക്കത്തില്‍ വലിയ നാശനഷ്ടം സംഭവിച്ചിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *