താ​യ്​​ല​ന്‍​ഡി​ലേ​ക്ക്​ ആ​ദ്യ സൗ​ദി വി​മാ​നം ഇ​ന്ന്

February 28, 2022
93
Views

ജി​ദ്ദ: 32 വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം താ​യ്​​ല​ന്‍​ഡി​ലേ​ക്ക്​ ആ​ദ്യ സൗ​ദി വി​മാ​നം തി​ങ്ക​ളാ​ഴ്​​ച പ​റ​ക്കും.സൗ​ദി​യും താ​യ്​​ല​ന്‍​ഡും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം പൂ​ര്‍​ണ​മാ​യും പു​നഃ​സ്ഥാ​പി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്. ജ​നു​വ​രി​യി​ല്‍ താ​യ്​​ല​ന്‍​ഡ്​ പ്ര​ധാ​ന​മ​ന്ത്രി സൗ​ദി​യി​ലെ​ത്തു​ക​യും കി​രീ​ടാ​വ​കാ​ശി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ക​യും ചെ​യ്​​തി​രു​ന്നു.
സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ്​ വി​മാ​ന​ങ്ങ​ള്‍ ജി​ദ്ദ​യി​ല്‍​നി​ന്നും റി​യാ​ദി​ല്‍ നി​ന്നു​മാ​ണ്​ താ​യ്​​ല​ന്‍​ഡി​ലേ​ക്ക്​ സ​ര്‍​വി​സ്​ ന​ട​ത്തു​ക. മേ​യ്​ ആ​ദ്യം മു​ത​ല്‍ സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക്​ താ​യ്​ എ​യ​ര്‍​വേ​സ്​ വി​മാ​ന​ങ്ങ​ളു​ടെ സ​ര്‍​വി​സ്​ ആ​രം​ഭി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Article Categories:
Latest News · Latest News · World

Leave a Reply

Your email address will not be published. Required fields are marked *