നാട്ടില്‍ നിന്നെത്തിയിട്ട് നാല് ദിവസം മാത്രം; വാണിയമ്പലം സ്വദേശി അബൂദബിയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍

November 10, 2021
170
Views

അബൂദബി: മലപ്പുറം വാണിയമ്ബലം സ്വദേശിയെ അബൂദബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ശാന്തിനഗര്‍ കോക്കാടന്‍ വീട്ടില്‍ മുഹമ്മദ് സഫീല്‍ (27) ആണ് മരിച്ചത്.

സഫീല്‍ നാല് ദിവസം മുമ്ബാണ് നാട്ടില്‍നിന്ന് അബൂദബിയിലെത്തിയത്. മുസഫയിലെ ഓട്ടോമൊബൈല്‍ കമ്ബനിയിലെ ജീവനക്കാരനായിരുന്നു. പരേതനായ കോക്കാടന്‍ അബു-മറിയക്കുട്ടി ദമ്ബതികളുടെ മകനാണ്. സഹോദരങ്ങള്‍: ജസീല, ശഹീല, സഫ്‌ല. അബുദബി സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Article Categories:
World

Leave a Reply

Your email address will not be published. Required fields are marked *